24.7 C
Kottayam
Monday, June 8, 2026

സ്വർണ്ണവില വീണ്ടുമുയർന്നു Gold price

Must read

തിരുവനന്തപുരം:ആഭരണം എന്നത് മാത്രമല്ല, ആർക്കും എളുപ്പത്തിൽ ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (Gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണം ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (Gold Price) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

ഇന്നത്തെ സ്വർണ വിലയിലും (Gold rate) ഇന്നലത്തെ സ്വർണവില അപേക്ഷിച്ച് മാറ്റമുണ്ടായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4685 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4674 രൂപയായിരുന്നു. 11 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

ഒരു പവൻ 22 കാരറ്റ് സ്വർണ വില 37480 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണവില 37392 രൂപയായിരുന്നു. 88 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 10 ഗ്രാം 22 കാരറ്റ് സ്വർണവില 46850 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില 46740 രൂപയാണ്. 110 രൂപയുടെ വ്യത്യാസമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

ഇന്ന് 24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാം സ്വർണ വില 4785 രൂപയാണ്. 4774 രൂപയായിരുന്നു ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. 11 രൂപയുടെ വ്യത്യാസമാണ് ഗ്രാം സ്വർണത്തിൽ ഉണ്ടായിരിക്കുന്നത്. എട്ട് ഗ്രാം 24 കാരറ്റ് സ്വർണ വില 38280 രൂപയാണ്. 38192 രൂപയായിരുന്നു ഇന്നലത്തെ ഇതേ വിഭാഗത്തിലെ സ്വർണവില. 88 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.

- Advertisement -

ഇതേ വിഭാഗത്തിൽ പത്ത് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 47850 രൂപയാണ്. 47740 രൂപയാണ് ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. 110 രൂപയാണ് സ്വർണവിലയിലെ വ്യത്യാസം.

- Advertisement -

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. ഒക്ടോബർ 24 ന് 46660 രൂപയായിരുന്നു പത്ത് ഗ്രാം 22 കാരറ്റ് സ്വർണവില. ഒക്ടോബർ 25 ന് സ്വർണവില 46760 രൂപയായി. ഒക്ടോബർ 26 ന് 47270 ലേക്ക് ഉയർന്ന സ്വർണവില പിന്നീട് ഇടിഞ്ഞ് 47050 ലേക്കും അവിടെ നിന്ന് 46740 രൂപയിലേക്കും വീണു. കഴിഞ്ഞ മൂന്ന് ദിവസമായി 46740 രൂപയായിരുന്നു പത്ത് ഗ്രാം 22 കാരറ്റ് സ്വർണവില. ഇന്ന് സ്വർണവില വീണ്ടും ഉയർന്നത് സ്വർണം വിൽക്കാനുദ്ദേശിക്കുന്നവർക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.

കഴിഞ്ഞ ഒക്ടോബർ ഒന്നിന് 45470 രൂപയായിരുന്നു പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഒക്ടോബർ ഒൻപതിന് സ്വർണ വില 47270 ലേക്ക് ഉയർന്നിരുന്നു. ഒരു മാസം മുൻപത്തെ സ്വർണവിലയുമായി താരതമ്യം ചെയ്യുമ്പോൾ വില വർധിക്കുന്നത് തന്നെയാണ് കാണാനാവുന്നത്.

- Advertisement -

ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week