24.6 C
Kottayam
Monday, May 20, 2024

സ്വര്‍ണ വിലയില്‍ വര്‍ധന

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,800 രൂപയായി. ഗ്രാമിന് 15 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 4,225 ആയി.

അഞ്ചു ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില 18ാം തീയതി 160 രൂപ കൂടിയപ്പോള്‍ ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് പവന് 120 രൂപയുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. ഇതു തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week