28.9 C
Kottayam
Friday, April 19, 2024

സ്വര്‍ണ വിലയില്‍ വര്‍ധന

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുടെയും വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയുമായി.

ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നും വില വര്‍ധന. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും രേഖപ്പെടുത്തിയാണു ആഭ്യന്തര വിപണിയിലെ റിക്കാര്‍ഡ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week