കൊച്ചി: ഈ മഹാമാരികാലത്തും റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് 38000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയാണ്.
ആഗോളതലത്തില്‍ സമ്പദ് ഘടന ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്. കൊവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി
ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.
നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കുറഞ്ഞത് 8 ശതമാനം പണിക്കൂലിയും കൂടി ഇതിനോടൊപ്പം വരുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് കേരളത്തില്‍ ഇപ്പോള്‍ നല്‍കേണ്ട വില 44,000 രൂപയോളമാണ്.