Gold Price Today: വീണ്ടും കുതിച്ചു ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റ ദിവസംകൊണ്ട് 600  രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ സ്വർണവില 51000  കടന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,400 രൂപയാണ്.കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 960 രൂപയുടെ വമ്പൻ ഇടിവാണുണ്ടായത്. ഈ മാസം രണ്ടിന് ശേഷം സ്വർണവില ഉയരുന്നത് ഇന്നാണ്.  

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6425 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5320 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു രണ്ട് രൂപ ഉയർന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയായി 

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 – ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 8  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 9  –  ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News