CrimeEntertainmentKeralaNewsNews

മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; കേസില്‍ യുട്യൂബര്‍ 'ചെകുത്താന്‍' പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് നടപടി.’ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ’ എന്ന രീതിയിലാണ് ഇയാൾ അധിക്ഷേപിച്ചത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയില്‍ അജുവിനെതിരെ കേസ് എടുത്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലുമായിരുന്നു. 

ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. 

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.സോഷ്യൽ മീഡിയയിൽ ഏത് ഐഡിയിൽ നിന്നും മോശമായി ആരെയെങ്കിലും ചീത്ത വിളിക്കുകയോ അവരുടെ ഫാമിലിയെ പറയുന്നവർക്കും ഏല്ലാം ഇനി പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ഇതായിരിക്കും അവസ്ഥയെന്ന് ബാദുഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. മോഹൻലാൽ എന്ന താരത്തിനെതിരെ നിരന്തരമായി മോശം പദപ്രയോഗം നടത്തുകയും അദ്ദേഹത്തിനെ വ്യക്തിപരമായി മോശമായി സംസാരിക്കുന്നതും ഇയാൾക്ക് പതിവായിരുന്നു, അതിനെതിരെ അമ്മ സംഘടന കൊടുത്ത പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബാദുഷ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker