31.1 C
Kottayam
Thursday, May 16, 2024

Gold Rate Today:സ്വർണവിലയിൽ വർധനവ്;ഇന്നത്തെ വിപണി നിരക്ക് അറിയാം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഫെബ്രുവരി ഒന്നിനും രണ്ടിനും സ്വർണവില ഉയർന്നെങ്കിലും ശേഷം ഇതുവരെ സ്വർണവില ഇടിഞ്ഞു. ഇന്ന് 200  രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46400 രൂപയാണ്. 

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്നു. വിപണി നിരക്ക് 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി വില 4795 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഫെബ്രുവരിയിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ഫെബ്രുവരി 1 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 –  ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ഫെബ്രുവരി 4 – സ്വർണവിലയിൽ മാറ്റമില്ല
ഫെബ്രുവരി 5 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 46360 രൂപ
ഫെബ്രുവരി 6 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46200 രൂപ
ഫെബ്രുവരി 7 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46400 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week