ആൺകുട്ടികളെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ 54-കാരൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പന്നി ഫാം ഉടമ അറസ്റ്റില്‍. വൈക്കം ടി.വി.പുരം ചെമ്മനത്തുകര കരിപ്പയില്‍ വീട്ടില്‍ കെ.എസ്.ബൈജു(54)വിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

ഇളമാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ 12 വര്‍ഷമായി പന്നി ഫാം നടത്തിവരികയായിരുന്നു ബൈജു. ഹോട്ടല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഫാമില്‍ കൊണ്ടുവരുന്നതിനെതിരേ പരാതി വ്യാപകമായതോടെ, ഇളമാട് ഗ്രാമപ്പഞ്ചായത്ത് പന്നി ഫാമിന്റെ ലൈസന്‍സ് റദ്ദാക്കി. നാട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ഫാം താത്കാലിമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പന്നി ഫാമിന്റെ മറവില്‍ കുട്ടികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ബൈജു ഇവര്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികള്‍ കൂട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചടയമംഗലം പോലീസില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍നിന്ന് ചടയമംഗലം എസ്.എച്ച്.ഒ. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂന്ന് പോക്‌സോ കേസുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News