Gold Rate Today:സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: ഫെബ്രുവരി ആദ്യ ദിവസം സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് വർധിച്ചത്. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വില ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്   120  രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46520 രൂപയാണ്. 

ഇതോടെ ഈ ആഴ്ച ഇതുവരെ 560  രൂപ പവന് വർധിച്ചിട്ടുണ്ട്. . ജനുവരി 20  മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15  രൂപ ഉയർന്നു. വിപണി നിരക്ക് 5815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നിട്ടുണ്ട്. വിപണി വില 4805 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 22 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.വിപണി വില 46,240 
ജനുവരി 23 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.വിപണി വില 46,240 
ജനുവരി 24 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.വിപണി വില 46,240 
ജനുവരി 25 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 46,160 രൂപ
ജനുവരി 26 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,240 രൂപ
ജനുവരി 28 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,160 രൂപ
ജനുവരി 28 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. വിപണി വില 46,160 രൂപ
ജനുവരി 29 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,240 രൂപ
ജനുവരി 30 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,400 രൂപ
ജനുവരി 31 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. വിപണി വില 46,400 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News