28.4 C
Kottayam
Saturday, June 6, 2026

Gold Rate Today: 42000 കടന്ന് സ്വർണവില; കഴിഞ്ഞ  അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധന

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു.എക്കാലത്തെയും ഉയർന്ന വില എന്ന റെക്കോർഡിലേക്ക് സ്വർണവില.ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു. ഗ്രാമിന് 5,315 രൂപയിലും പവന് 42,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ  ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,245 രൂപയിലും പവന് 41,960 രൂപയിലുമാണ് വ്യാപാരം നടന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത് 

. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു ഗ്രാമിന് 5,315 രൂപയിലും പവന് 42,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഗ്രാമിന് 5,245 രൂപയിലും പവന് 41,960 രൂപയിലുമാണ് ഇന്നലെ  വ്യാപാരം നടന്നത്.

ഇതിനു മുൻപ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ജനുവരി 26ന് ആയിരുന്നു.  ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ്  അന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നതും ജനുവരിയിലെ ഉയർന്ന വിലയ്ക്ക് കാരണമായിരുന്നു.

ഫെബ്രുവരിയിലും മാർച്ച്‌ മാസത്തിന്റെ തുടക്കത്തിലും പൊതുവെ ഇടിഞ്ഞു നിന്ന സ്വർണവില മാസത്തിന്റെ പകുതിയോടെ വീണ്ടും  റെക്കോർഡ് ഭേദിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിലും സ്വർണം ഉയർന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര ബോണ്ട് യീൽഡുകൾ വൻ തകർച്ച നേരിട്ട ഇന്നലെ രാജ്യാന്തര സ്വർണ വില കുതിപ്പ് നേടി. സ്വർണം ഇന്നലെ 1919 വരെ മുന്നേറി. അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും, ബോണ്ട് യീൽഡും സ്വർണത്തിന് നിർണായകമാണ്.

- Advertisement -

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ വർദ്ധിച്ച് 72 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ് 

- Advertisement -

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 – ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 07 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.  വിപണി വില 41,320 രൂപ
മാർച്ച് 08 – ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു.  വിപണി വില 40,800 രൂപ
മാർച്ച് 09 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.  വിപണി വില 40,720 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 41,120 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.  വിപണി വില 41,720 രൂപ
മാർച്ച് 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,720 രൂപ
മാർച്ച് 13 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 41,960 രൂപ
മാർച്ച് 14 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു.  വിപണി വില 42,520 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week