Gold Price Today:സ്വർണ വില ഉയർന്നു; പവന് 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 41,120 രൂപയായി ആണ് വില ഉയർന്നത്.സ്വർണ വില ഗ്രാമിന് 50 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന് 5140 രൂപയായിരുന്നു വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 40,720 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഭലിച്ചത്. ഇന്ന് വില ഉയർന്നു. ട്രോയ് ഔൺസിന് 1830 ഡോളറിലാണ് വില.

ഈ മാസം തുടക്കം മുതൽ സ്വ‍ർണ വിലയിൽ ചാഞ്ചാട്ടമുണ്ട്. കൂടിയും കുറഞ്ഞുമാണ് സ്വ‍ർണ വില.
ഫെബ്രുവരിയുടെ തുടക്കം മുതൽ സ്വർണ വിലയിൽ അനിശ്ചിതത്വം പ്രകടമായിരുന്നു. കൂടിയും കുറഞ്ഞും ചാഞ്ചാടിയ വില രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതിനാൽ പിന്നീട് കൂപ്പുകുത്തി.

വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 67.30 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 538.40 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 67,300 രൂപയാണ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News