തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ പത്ത് ദിനമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 37800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഉയർന്നു. 25 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 4725 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവുണ്ട്. 20 രൂപയാണ് ഉയർന്നത്. . ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.
സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് തർക്കം.
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,880 രൂപ
ഓഗസ്റ്റ് 12- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില – 38,200 രൂപ
ഓഗസ്റ്റ് 13- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില – 38,520 രൂപ
ഓഗസ്റ്റ് 14- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38,520 രൂപ
ഓഗസ്റ്റ് 15- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38,520 രൂപ
ഓഗസ്റ്റ് 16- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില – 38,400 രൂപ
ഓഗസ്റ്റ് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 38,320 രൂപ
ഓഗസ്റ്റ് 18- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38,320 രൂപ
ഓഗസ്റ്റ് 19- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 38,240 രൂപ
ഓഗസ്റ്റ് 20- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38,240 രൂപ
ഓഗസ്റ്റ് 21- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38,240 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 38,080 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 37,680 രൂപ
ഓഗസ്റ്റ് 23 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 37,600 രൂപ