കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 400 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 37240 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 10 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില
ഒക്ടോബർ 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37200 രൂപ
ഒക്ടോബർ 02 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37200 രൂപ
ഒക്ടോബർ 03 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37480 രൂപ
ഒക്ടോബർ 04 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില – 37880 രൂപ
ഒക്ടോബർ 05 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില – 38200 രൂപ
ഒക്ടോബർ 06 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38280 രൂപ
ഒക്ടോബർ 07 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38280 രൂപ
ഒക്ടോബർ 08 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38280 രൂപ
ഒക്ടോബർ 09 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 38280 രൂപ
ഒക്ടോബർ 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38080 രൂപ
ഒക്ടോബർ 11 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില – 37520 രൂപ
ഒക്ടോബർ 12 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 37320 രൂപ
ഒക്ടോബർ 13 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37400 രൂപ
ഒക്ടോബർ 14 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37400 രൂപ
ഒക്ടോബർ 15 – ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില – 36960 രൂപ
ഒക്ടോബർ 15 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില – 37160 രൂപ
ഒക്ടോബർ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37160 രൂപ
ഒക്ടോബർ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37160 രൂപ