കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ ഇടിവ്.രാവിലെ ഗ്രാമിന് 70 രൂപ കുറവ് ഉണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 25 രൂപ വീണ്ടും കുറഞ്ഞതോടെ സമീപകാലത്തെ കുറഞ്ഞ വിലയിലേക്ക് സ്വർണ്ണവില എത്തി.
ഇതനുസരിച്ച് പവന് 37,400 രൂപയിലും, ഗ്രാമിന് 4,675 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞു ഔൺസിന് 1913 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് സെപ്റ്റംബര്‍ അഞ്ചിന് 37,360 രൂപയിലേയ്ക്ക് താഴ്ന്നശേഷം അല്പാല്‍പമായി വില വർദ്ധിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന
സ്വര്‍ണ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഇന്നലെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 38,160 രൂപയും ഒരു ഗ്രാമിന് 4,770 രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ അഞ്ചിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 37,360 രൂപയായിരുന്നു പവന് വില.
വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 61.30 രൂപയാണ് വില. എട്ടുഗ്രാമിന് 490.40 രൂപയും കിലോഗ്രാമിന് 61,300 രൂപയുമാണ് വില.