കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് വീണ്ടും 45,000 രൂപ കടന്നു.ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 45,560 രൂപയാണ് വില. ഒരു ഗ്രാമിന് 5695 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 2030 ഡോളറിലാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,360 രൂപയായിരുന്നു വില. ഗ്രാമിന് 5670 രൂപയും.
മെയ് അഞ്ചിന് ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ നിരക്ക്. പവന് 45,760 രൂപയായിരുന്നു വില. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. പിന്നീട് വില ഇടിഞ്ഞെങ്കിലും ഇപ്പോൾ സ്വർണ വില തിരിച്ചുകയറുകയാണ്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് 82.70 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 661.60 രൂപയും 10 ഗ്രാമിന് 827 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 82,700 രൂപയാണ് വില.
ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 1 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,760 രൂപ
മെയ് 6 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
മെയ് 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
മെയ് 8 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
മെയ് 9 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,360 രൂപ
മെയ് 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45,560 രൂപ