സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; രണ്ടു ദിവസത്തിനിടെ ആയിരം രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ കൂടി 33,800 രൂപയില്‍ എത്തി. ഗ്രാം വിലയില്‍ 60 രൂപയുടെ വര്‍ധന. 4225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പവന്‍ വില ബുധനാഴ്ച മാര്‍ച്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പതിനൊന്നു മാസത്തെ കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത്. 32880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണ വിലയില്‍ കഴിഞ്ഞ മാസം ഏറ്റക്കുറച്ചിലാണ് അനുഭവപ്പെട്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News