കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില പരിഷ്കരിച്ചു. ഇന്ന് രാവിലെ സ്വർണവില ഉയർന്നിരുന്നു, വീണ്ടും ഉച്ചയ്ക്ക് സ്വർണവില ഉയർത്തിയിരിക്കുകയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ. 200 രൂപയുടെ വർധനവാണ് വീണ്ടും ഉണ്ടായത്. രാവിലെ ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇതോടെ (Today’s Gold Rate) 38,200 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു.എന്നാൽ ഇന്ന് രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ ഉയർന്നിരിക്കുകയാണ്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4750 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും വീണ്ടും ഉയർന്നു. ഇന്ന് രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായിരിക്കുകയാണ് ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3945 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 26- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 37,240 രൂപ
ജൂലൈ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,160 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37,440 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില – 37,680 രൂപ
ജൂലൈ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 30- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 31- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില – 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37,880 രൂപ\
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37,880 രൂപ.
ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ സ്ഥിരതയുണ്ടായിരുന്നു. സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു. ഇതിനു ശേഷം പത്തു ദിവസത്തിനുള്ളിൽ ഒരു പവന് 960 രൂപയും, ഒരു ഗ്രാമിന് 120 രൂപയുമാണ് വർധിച്ചത്.