കർണാടകയിൽ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മലയാളി അടക്കം മുന്നു പേര്‍ പിടിയില്‍

മംഗളൂരുവിന് സമീപം സൂറത്ത്കല്ലില്‍ നിന്നും സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മലയാളി അടക്കം മുന്നു പേര്‍ പിടിയില്‍

തെലങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലില്‍ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ മലയാളി അടക്കം മൂന്നുപേരെ പോലിസ് പിടികൂടി. കണ്ണൂര്‍ സ്വദേശി നിമില്‍, മടിക്കേരി സ്വദേശികളായ ഇര്‍ഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. പയ്യന്നൂരില്‍ സ്വര്‍ണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ള്ളയടിച്ചത്. തുടര്‍ന്ന് വികാസ് പനമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആഭരണ നിര്‍മാണത്തിനായി കൊണ്ടുവരികയായിരുന്ന സ്വര്‍ണമാണ് നഷ്ടമായത്.

വികാസിന്റെ പക്കല്‍ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്. മഹാരാഷ്ട്രയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം കണ്ണൂരിലേക്ക് തിരികെ വരുമ്പോഴാണ് വികാസ് ആക്രമണത്തിന് ഇരയായത്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭാര്യയെയും മകനേയും വഴിയില്‍ ഇറക്കിവിട്ട ശേഷം കാറടക്കം തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വികാസിനെ ഇറക്കിവിട്ട ശേഷം സ്വര്‍ണവുമായി കടന്നു. പനമ്പൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവമെന്നതിനാല്‍ ഇവിടെയെത്തി വികാസ് പരാതി നല്‍കിയിരുന്നു.

വികാസിന്റെ പരാതിയില്‍ കേസെടുത്ത പനമ്പൂര്‍ പൊലീസ് അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. രണ്ട് കാറുകള്‍ കേരള രജിസ്‌ട്രേഷനിലുള്ളവയായതിനാല്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ കേരള ബന്ധമുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തില്‍ മംഗളൂരുവിനും കേരള അതിര്‍ത്തിക്കും ഇടയിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News