CrimeKeralaNews

പാലക്കാട് റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി

പാലക്കാട്:റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. ആർ.പി.എഫ് നടത്തിയ പരിശേധനയിലാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടിച്ചെടുത്തത്. കണക്കിൽ പെടാത്ത സ്വർണ്ണ ബിസ്ക്കറ്റ് കൊണ്ടുവന്ന കോയമ്പത്തൂർ സ്വദേശി സുധാകർ ദാമോദറിനെ കസ്റ്റഡിയിലെടുത്തു.

ആന്ധ്രയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോകുന്ന സ്വർണ്ണ ബിസ്ക്കറ്റുകളാണെന്നാണ് പ്രതി മൊഴി നൽകിയത്. 100 ഗ്രാം വരുന്ന 5 സ്വർണ്ണ ബിസ്ക്കറ്റുകളാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker