28.4 C
Kottayam
Saturday, June 6, 2026

‘ചില വാക്കുകൾ മ്യൂട്ട് ചെയ്തു, തിരുത്തേണ്ടത് തിരുത്തും, ആരെയും വേദനിപ്പിക്കാനില്ല; മാറ്റങ്ങൾ വരുത്താൻ പൃഥ്വിയോടു പറഞ്ഞു’ എമ്പുരാൻ വിവാദത്തിൽ ഇടപെടലുമായി ഗോകുലം ഗോപാലൻ

Must read

കൊച്ചു :എമ്പുരാൻ എന്ന സിനിമ ആരെയും വേദനിപ്പിക്കാൻ എടുത്തതല്ല എന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സിനിമ കാണുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ വരുത്താൻ സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

- Advertisement -

‘എമ്പുരാൻ എന്ന സിനിമയിൽ കാണിക്കുന്ന എന്തെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്താൻ ഞാൻ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തൽക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ ചില കാര്യങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

- Advertisement -

അത്തരത്തിൽ പരാതി ഉയർന്നിട്ടുണ്ടെങ്കിൽ എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാൻ സംവിധായകനോട് പറഞ്ഞിട്ടുണ്ട്.  മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്ന് എനിക്കറിയില്ല.  കാരണം ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ട്.  ഒരു തിയറ്ററിൽ മാറ്റണമെങ്കിൽ അതിനു നല്ല ചെലവ് വരും, അപ്പൊ നാലായിരത്തിലധികം തിയറ്ററുകളിൽ ഓടുന്ന സിനിമയിൽ മാറ്റം വരുത്താൻ അത്രത്തോളം പണം മുടക്കേണ്ടി വരും. 

- Advertisement -

ഏകദേശം നാൽപ്പത് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ.  പരമാവധി ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.  നമ്മൾ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ.  സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണ് കാണുന്നത്.’ ഗോപാലൻ പറയുന്നു. 

‘ഞാൻ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്.  ഈ സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവരും തന്നെ ഇതുവരെയും ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്ക് ആർക്കും ആഗ്രഹമില്ല.  ആർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തിൽ സിനിമ കാണണം. 

സിനിമ സെൻസർ ചെയ്താണല്ലോ വന്നത്.  അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു.  പക്ഷെ സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണ്.  മോഹൻലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലാത്തവരാണ്. 

ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല.  രാഷ്ട്രീയം എന്നാൽ സേവനം എന്നാണ് ഞാൻ കാണുന്നത്.  വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാൻ കഴിയാതെ നിന്ന് പോകാൻ പാടില്ല എന്നതുകൊണ്ടാണ് ഞാൻ അതിൽ സഹകരിച്ചത്.  നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.’ ഗോപാലൻ പറഞ്ഞു.   

‘സോഷ്യൽ മീഡിയയിൽ ചില ചർച്ചകൾ നടക്കുന്നുണ്ട്.  ഔദ്യോഗികമായി ആരും ഒന്നും അറിയിച്ചിട്ടില്ല.  മാനസികമായി ആർക്കെങ്കിലും നമ്മുടെ സിനിമ കാരണം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ അതിന്മേൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കുന്നുണ്ട്. പറ്റുമെങ്കിൽ ചെയ്യണം എന്ന് ഞാൻ സംവിധായകനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്, അദ്ദേഹവും ആരെയും വേദനിപ്പിക്കുന്ന ആളല്ല. 

എന്തായാലും ഞങ്ങൾക്ക് ആരെയും ബുദ്ധിമുട്ടിക്കാൻ ഒരു ഉദ്ദേശവും ഇല്ല, ഇതിൽ അഭിനയിച്ചവരും സംവിധായകനും പ്രൊഡ്യൂസർമാരും എല്ലാം ജനങ്ങളുടെ മനസ്സിൽ കുടിയിരിക്കുന്നവരാണ്.  എന്തായാലും ചില കാരണങ്ങൾ കൊണ്ട് ഈ സിനിമ ആരും കാണാതെ ഇരിക്കാൻ പാടില്ല അതിനുവേണ്ട നടപടികൾ ആണ് ചെയ്യാൻ ശ്രമിക്കുന്നത്. 

അതിൽ സാങ്കേതികമായി എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടെന്നു എനിക്ക് അറിയില്ല, സംവിധായകന് അത് അറിയാൻ പറ്റും. അദ്ദേഹം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ.  എല്ലാരുടെയും സന്തോഷമാണ് നമ്മുടെ ലക്‌ഷ്യം.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week