വീട്ടുമുറ്റത്തെ ആട്ടിൻകൂട്ടിൽ കിടന്ന ആടിനെ അറത്ത് ഇറച്ചിയുമായി കള്ളൻ കടന്നു

മലപ്പുറം:വീട്ടുമുറ്റത്തെ ആട്ടിൻകൂട്ടിൽ കിടന്ന ആടിനെ അറത്ത് ഇറച്ചിയുമായി കള്ളൻ കടന്നു.കരുളയിലാണ് സംഭവം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കരുളായി പുല്ലംഞ്ചേരിയിലെ പുത്തൻപുരയ്ക്കൽ ജോണിന്റെ ആടിനെയാണ് രാത്രിയിൽ കൊന്ന് അജ്ഞാതൻ കൊണ്ടുപോയത്.ജോൺ പൂക്കോട്ടുംപാടം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്.ഐ രാജന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

സംഭവത്തിൽവീട്ടുകാർ പറയുന്നത് ഇങ്ങനെ, രാത്രി കിടക്കാൻ നേരം ആട്ടിൻ കൂട് താഴിട്ട് പൂട്ടിയിരുന്നു. രാത്രി രണ്ടു മണിയോടെ നായകുരച്ച് ശബ്ദമുണ്ടാക്കിയിരുന്നു, കാട്ടുപന്നിയുടെ ശല്യമുള്ളതിനാൽ ശ്രദ്ധിച്ചില്ല, നേരം പുലർന്നപ്പോൾ ആട്ടിൻ കൂടിന്റെ താഴ് പൊളിച്ച നിലയിൽ കൂട് തുറന്നു കിടക്കുകയായിരുന്നു. ആടിനെ കൂട്ടിലിട്ട് അറത്ത് ഇറച്ചി കൊണ്ടുപോയ ലക്ഷമാണുള്ളത്,കൂട്ടിൽ രക്തം തളംകെട്ടി കിടക്കുകയാണ് ആടിനെ കെട്ടിയകയർ മുറിച്ച ഭാഗത്തും രക്തക്കറയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News