ന്യൂഡൽഹി: കോവിഡ് വകഭേദത്തെ തുരത്താന്‍ ‘നോ കൊറോണ, കൊറോണ നോ’ മുദ്രാവാക്യവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. കൊവിഡ് -19 രാജ്യ വ്യാപകമായപ്പോള്‍ ‘ഗോ കൊറോണ’, കൊറോണ ഗോ’ എന്ന് പറഞ്ഞുകൊണ്ട് അതിനെ തുരത്താന്‍ സാധിച്ചെന്നും ഇപ്പോള്‍ എത്തിയിരിക്കുന്ന കോവിഡിന്റെ വകഭേദത്തെ തടയാന്‍ തന്റെ പുതിയ മുദ്രാവാക്യമായ ‘നോ കൊറോണയ്ക്ക്’ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ‘നേരത്തെ ഞാന്‍ ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം കൊണ്ടുവന്നു. അങ്ങനെ കൊറോണ പോയി. ഇപ്പോള്‍ വന്നിരിക്കുന്ന കൊവിഡിന്റെ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി ഞാന്‍ ‘നോ കൊറോണ, നോ കൊറോണ’ എന്ന മുദ്രാവാക്യം മുന്നോട്ട് വെയ്ക്കുകയാണ്’, രാംദാസ് അത്തേവാലയെ ഉദ്ധരിച്ചുകൊണ്ട് എഎന്‍ഐ ട്വീറ്റ് ചെയ്തു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപകമായ സമയത്താണ് കോവിഡിനെ തുരത്താന്‍ മുദ്രാവക്യവുമായി അത്തേവാല രംഗത്തെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘ഗോ കൊറോണ, കൊറോണ ഗോ’ മുദ്രാവാക്യം അദ്ദേഹം രംഗത്തെത്തിയത്. ലോകവ്യാപകമായി തന്നെ വന്‍ പ്രചാരമാണ് അതിന് ലഭിച്ചത്. ഈ മുദ്രാവാക്യം കൊറോണയെ ഇല്ലാതാക്കുമോ എന്ന് തുടങ്ങിയ ചര്‍ച്ചകളും ആ സമയത്ത് വ്യാപകമായിരുന്നു. അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ അത്തേവാലക്ക് കൊവിഡ് സ്ഥിരീകരിച്ചതും വാര്‍ത്തയായിരുന്നു.