ബൈക്ക് റോഡരികില്‍ താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങി മറിഞ്ഞ് കോട്ടയം അമലഗിരി സ്വദേശിയായ യുവാവിനു ദാരുണാന്ത്യം

തൃശൂര്‍:നിയന്ത്രണംവിട്ട ബൈക്ക് റോഡരികില്‍ താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. കോട്ടയം അമലഗിരി മണ്ണുശേരിയില്‍ ജോണിയുടെ മകന്‍ എം.ആര്‍. അഭിജിത്താണ് (21) മരിച്ചത്. ബൈക്കില്‍ ചുറ്റിയ കേബിള്‍ യുവാവിന്റെ കഴുത്തിലും കുരുങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകന്‍ വൈഷ്ണവിനു (22) നിസ്സാര പരുക്കേറ്റു.

സുള്ള്യയില്‍ വിനോദയാത്ര കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇന്നലെ പുലര്‍ച്ചെ ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കടവല്ലൂര്‍ വട്ടമാവിനു സമീപത്തായിരുന്നു അപകടം.
നിയന്ത്രണം വിട്ടു റോഡില്‍ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റില്‍ താഴ്ന്നുകിടന്ന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളില്‍ കുരുങ്ങി മറിയുകയായിരുന്നു. വാഹനമോടിയ്ക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നു.

അഭിജിത്തിനെ നാട്ടുകാര്‍ ചേര്‍ന്നു സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലാലിയാണ് അഭിജിത്തിന്റെ മാതാവ്. സഹോദരി: ആഷ്ലി. സംസ്‌കാരം പിന്നീട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News