കൊല്ലത്ത് പിറന്നാളാഘോഷിച്ച പെണ്‍കുട്ടികള്‍ അടിച്ചുഫിറ്റായി അബോധാവസ്ഥയില്‍,ആശുപത്രിയിലെത്തിച്ചത് പോലീസ്,നാലു പേര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കമുള്ള സംഘത്തെ മുട്ടറ മരുതിമലയില്‍ മദ്യലഹരിയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഘാംഗങ്ങളായ നാലുപേര്‍ റിമാന്‍ഡില്‍. കൊട്ടാരക്കര ഈയംകുന്ന് സ്വദേശികളായ അഖില്‍ (19), ഉണ്ണി (19),എഴുകോണ്‍ സ്വദേശികളായ അതുല്യ (22),ശരണ്യ(22)എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്ക് മദ്യം നല്‍കിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഏഴംഗ സംഘത്തെ മദ്യലഹരിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര പൊലീസെത്തിയാണ് ഏഴുപേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് അറസ്റ്റിലായവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാവരും ഒത്തുചേര്‍ന്നത്. അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരാണ്. ഇവരുടെ അയല്‍ക്കാരാണ് രണ്ട് പെണ്‍കുട്ടികള്‍. ബാര്‍ ഹോട്ടലില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ളവരാണ് സംഘത്തിലുള്ള അഖിലും ഉണ്ണിയും.ഇവരുടെ അയല്‍ക്കാരനായ ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷമായിരുന്നു മുട്ടറ മരുതിമലയില്‍ സംഘടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News