മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മൊഴി രേഖപ്പെടുത്തുക. കുട്ടിയുടെ വീട്ടില്‍ വന്നുപോകുന്ന ഒരു ബന്ധുവിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ആലുവ റൂറല്‍ എസ്.പി കെ കാര്‍ത്തിക് തന്നെയാണ് അന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. പരാതി പരിഗണിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ല എന്ന് കാര്‍ത്തിക് പറഞ്ഞു. കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്ന് രണ്ടാനമ്മയും പിതാവും ആവര്‍ത്തിച്ചു പറഞ്ഞു.

പരിശോധനയില്‍ മുന്‍പും കുഞ്ഞിന് ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്ന് തെളിഞ്ഞു. ജനനേന്ദ്രിയത്തിലടക്കം കത്തിയുടെ പിടി കൊണ്ട് മുറിവേല്പിച്ചു എന്നാണ് കുട്ടി നല്‍കിയ മൊഴി. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കൈയിനും കാലിനും സംഭവിച്ച ഒടിവ് ആരെങ്കിലും മര്‍ദിച്ചതിനിടയ്ക്ക് സംഭവിച്ചതാണെന്നാണ് നിഗമനം. വാരിയെല്ലുകള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ഗാസ്ട്രോ അടക്കമുള്ള വിഭാഗങ്ങള്‍ കുട്ടിയെ പരിശോധിക്കും. അതേസമയം കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയെ ഒരു വര്‍ഷം മുന്‍പാണ് അസമില്‍ നിന്ന് കേരളത്തിലേക്ക് പിതാവ് കൊണ്ടുവന്നതെന്ന് പിതാവ് ജോലിയെടുക്കുന്ന കടയുടെ ഉടമ പറഞ്ഞു. രണ്ട് വര്‍ഷമായി അവിടെ പിതാവ് ജോലി ചെയ്യുന്നുണ്ടെന്നും അധികം പുറത്തിറങ്ങാത്ത ആളുകളാണെന്നും കടയുടമ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 28ന് കുഞ്ഞിന് ശാരീരിക പീഡനമേറ്റെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കാര്യമാക്കാതെ തള്ളിക്കളഞ്ഞുവെന്നും അധിക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News