കൊച്ചിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച 17കാരി മരിച്ചു; അയല്‍വാസിയായ യുവാവ് പിടിയില്‍

കൊച്ചി: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന 17 കാരി മരണത്തിന് കീഴടങ്ങി. കങ്ങരപ്പടി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ സിബി എന്നയാളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയായ കാഞ്ഞങ്ങാട് സ്വദേശി സിബി എന്നയാള്‍ തന്നെ പതിവായി ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. സംഭവ ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്നു. മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതിനാല്‍ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റിയിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News