CrimeNationalNews

മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി

ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ അക്രമികൾ മർദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയാണ് പെൺകുട്ടി. സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും കേസ് രജിസ്റ്റർ ചെയ്തത് ബുധനാഴ്ചയാണ്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹിൽസിൽനിന്ന് മടങ്ങുകയായിരുന്നു പെൺകുട്ടിയും യുവാവും. ഈ സമയം ഒരുസംഘം ഇവരെ വളയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവർ പണം നൽകാൻ വിസമ്മതിച്ചു. ഇതിനു പിന്നാലെ സംഘത്തിലെ രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മറ്റുള്ളവർ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കുകയും ചെയ്തു.

അക്രമികൾ ഇപ്പോഴും ഒളിവിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെയും യുവാവിന്റെയും നില മെച്ചപ്പെട്ടുവരുന്നതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൈസൂരു പോലീസ് കമ്മിഷണർ ഡോ. ചന്ദ്രഗുപ്ത സംഭവസ്ഥലം സന്ദർശിക്കുകയും കേസ് അന്വേഷണത്തിന് വിവിധ സംഘങ്ങൾ രൂപവത്കരിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കർണാടക ഡി.ജി.പിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഡൽഹിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker