CrimeKeralaNews

പ്രണയപ്പക?:കറുകച്ചാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു

കോട്ടയം: കോട്ടയം ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. പെൺകുട്ടിയുടെ മുൻ സുഹൃത്താണ് കുത്തിയത്. കറുകച്ചാൽ പൊലീസ് സ്റ്റേഷന്‌ മുന്നിൽ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പാമ്പാടി കുറ്റക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി. മുൻ സുഹൃത്തായ അഖില്‍ കത്രിക കൊണ്ടാണ് ആക്രമിച്ചത്. കൈ വിരലിലന് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് പെണ്‍ക്കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. ആക്രമണം പ്രണയപ്പകയെ തുടര്‍ന്നാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button