മലപ്പുറം: തീരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് നേരെ കണ്ടക്ടറുടെ പീഡന ശ്രമം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ് സംഭവം. ഈ സമയത്ത് പെണ്‍കുട്ടിയോടൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. പതിനഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു. ഇത് കണ്ട സഹയാത്രിക സംഭവം ഫോണില്‍ പകര്‍ത്തി. ശേഷം വീഡിയോ വിദേശത്തുള്ള ഭര്‍ത്താവിന് കൈമാറി.
തുടര്‍ന്ന് ഭര്‍ത്താവ് അവിടെ നിന്ന് പോലീസിന്റെ സൈബര്‍ സെല്ലിലേക്ക് ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സംഭവ സമയത്ത് കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയോട് സഹയാത്രിക പരാതി നല്കാന് ആവശ്യപ്പെട്ടെങ്കിലും സ്ത്രീ അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് സഹയാത്രിക ദൃശ്യങ്ങല്‍ ക്യാമറയില്‍ പകര്‍ത്തി പോലീസിന് കൈമാറിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.