ബാര്‍ബര്‍ഷോപ്പില്‍ 10 വയസുകാരിയ്ക്ക് പീഡനം,നെടുങ്കണ്ടത്ത് യുവാവ് അറസ്റ്റില്‍

നെടുങ്കണ്ടം: പത്ത് വയസുകാരിയെ ബാര്‍ബര്‍ഷോപ്പില്‍ പീഡിപ്പിച്ച യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. അഞ്ചര മാസം മുമ്പാണ് സംഭവം നടന്നത്. ബാലന്‍പിള്ളസിറ്റിയിലെ ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ കുട്ടി മുടിവെട്ടാനെത്തിയപ്പോഴാണ് പീഡനം നടന്നത്. മുടിവെട്ടാന്‍ എത്തിയ കുട്ടിയെ കടയ്ക്കുള്ളില്‍ വച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബാലന്‍പിള്ളസിറ്റിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന പുഷ്പക്കണ്ടം റോഡുവിള വീട്ടില്‍ നിജാസ്(26) ആണ് പിടിയിലായത്.കഴിഞ്ഞദിവസം കുട്ടിയുടെ മുടി വെട്ടുന്നതിനായി ഇയാളെ വീട്ടിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി മുമ്പ് നടന്ന സംഭവങ്ങള്‍ വീട്ടുകാരോട് പറഞ്ഞത്.തുടര്‍ന്ന് ഇവര്‍ കരുണാപുരം പഞ്ചായത്തംഗത്തിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News