28.1 C
Kottayam
Sunday, June 7, 2026

ആളുകള്‍ക്കിടയിലൂടെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍!

Must read

അലിരാജ്പൂര്‍: ആളുകള്‍ക്കിടയിലൂടെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അലിരാജ്പൂര്‍ ജില്ലയിലെ ബാല്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രസിദ്ധമായ ഭഗോറിയ ഫെസ്റ്റിവലിനിടെ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മധ്യപ്രദേശിലെ ആദിവാസി മേഖലകളിലെ ജില്ലകളില്‍ ഏറ്റവും വലുതും പ്രശസ്തവുമായ വാര്‍ഷിക പരിപാടികളിലൊന്നാണ് ഭഗോറിയ.
ആള്‍ക്കൂട്ടത്തിനിടയിലൂടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അതുവഴി കടന്നുപോയ സംഘത്തിലെ ഒരു യുവാവ് പെണ്‍കുട്ടിയെ ഓടിച്ചിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ മറ്റൊരു യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുകയും പിന്നീട് സംഘത്തിലെ ഓരോരുത്തരായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ നോക്കിനില്‍ക്കുന്നതിനിടെയാണ് ഈ പരാക്രമങ്ങളെല്ലാം. പലരും മൊബൈല്‍ഫോണുകളില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ആരും യുവാക്കളെ തടയുന്നതായി വീഡിയോയില്‍ കാണുന്നില്ല.

അയല്‍പക്കത്തുള്ള ധാര്‍ ജില്ലയില്‍ നിന്നുള്ള ഒരേ ഗ്രാമത്തിലുള്ളവരാണ് പെണ്‍കുട്ടിയും യുവാക്കളും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് (എസ്പി), മനോജ് സിംഗ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week