വാടക ക്വാര്‍ട്ടേഴ്സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു; കിടന്ന കിടപ്പില്‍ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം വധഭീഷണിയും

മലപ്പുറം: തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്‍പിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു പുറമെ, മുട്ടാളന്‍ ഷിഹാബിന്റെ വധഭീഷണിയും ഉണ്ടെന്ന് കുടുംബം. അരീക്കോട് കാവനൂരില്‍ ആണ് സംഭവം. നിലവില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ജയിലില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാല്‍ ജീവനു ഭീഷണിയാണെന്ന പേടിയിലാണ് യുവതിയും പീഡനക്കേസില്‍ സാക്ഷി നില്‍ക്കുന്നവരും.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളാല്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകള്‍ മാത്രമാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത അമ്മയെ പരിചരിക്കുന്നതും മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഈ മകള്‍ തന്നെയാണ്. കഴിഞ്ഞ ദിവസമാണ് അര്‍ധരാത്രിയില്‍ വാടക ക്വാര്‍ട്ടേഴ്സിന്റെ കതക് ചവിട്ടി തുറന്ന് പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചത്.

തൊട്ടടുത്തു മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും നിസ്സഹായയായി കരയാനേ ഈ അമ്മയ്ക്ക് സാധിച്ചൊള്ളൂ. ശേഷം, പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ യുവതിയെ മൂന്നു മാസം മുന്‍പും പീഡനത്തിന് ഇരയാക്കിയെങ്കിലും ഭയംമൂലം പുറത്തു പറഞ്ഞിരുന്നില്ല.

പ്രതി ഷിഹാബിനെതിരെ ഒട്ടേറെ കേസുകള്‍ വേറെയുമുണ്ട്. പോലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ പരാതി അറിയിച്ച അയല്‍ക്കാരിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച്, സാക്ഷി പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News