പെണ്‍കുട്ടിയ്ക്ക് പീഡനം: അലുവയില്‍ ഡോക്ടര്‍ അറസ്റ്റില്‍,ആരോഗ്യവകുപ്പ് ജീവനക്കാരനെന്ന പേരില്‍ സ്ത്രീകളോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ച വെല്‍ഡര്‍ കോതമംഗലത്ത് പിടിയില്‍

കൊച്ചിപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ അറസ്റ്റില്‍.ആലുവ കമ്പനിപ്പടി കാപ്പിക്കര വീട്ടില്‍ ജോര്‍ജ് ജോണ്‍ (46) നെയാണ് അലുവ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലിനിക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായിഉപദ്രവിച്ചത്.

ഹെല്‍ത്ത് ജീവനക്കാരന്‍ എന്ന വ്യാജേന സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറി അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചയാളെ പോലീസ് പിടികൂടി.കോതമംഗലം സ്വദേശി ദിലീപ് കുമാര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്.
ആലുവ ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ നിരവധി വീടുകളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനാണെന്ന വ്യാജേനയാണ് ഇയാള്‍ കയറിയത്.
സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ സ്ത്രീകളോട് അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് സംശയമായി.

ലൈംഗിക ബന്ധത്തെക്കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചുമായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്.പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാരെ ബന്ധപ്പെട്ട ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.വെല്‍ഡിംഗ് തൊഴിലാളിയാണിയാള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News