24.8 C
Kottayam
Saturday, June 13, 2026

അന്വേഷണം എങ്ങുമെത്തിയില്ല, അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്

Must read

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല.

പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു. പ്രതികൾക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതിൽ വ്യക്തത വരുത്താൻ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഇന്നും പൊലീസ് വിവരങ്ങൾ തേടും.

കൊല്ലം ജില്ലാ ആശുപത്രിയിൽ ഉള്ള അബിഗലിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. പരിശോധനകളും കൗൺസിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. എന്നാൽ പൊലീസ് മൊഴിയെടുക്കുന്നത് ഉൾപ്പെടെ തുടർന്നതിനാലാണ് ഇന്നലെ ഡിസ്ചാർജ് ചെയ്യാതിരുന്നത്.

- Advertisement -

വീട്ടിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും തിരക്കുണ്ടാകും. ആ തിരക്കിനിടയിൽ കുട്ടിയോട് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. വീട്ടിൽ പോകണമെന്ന് അബിഗേലും നിർബന്ധം പിടിക്കുന്നുണ്ട്. കുഞ്ഞ് ആരോഗ്യവതിയാണ്. മാനസിക സമ്മർദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗൺസിലിംഗിന് ശേഷം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

- Advertisement -

നവംബർ 27നാണ് കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസ്സുകാരി അബിഗേലിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും മോചനദ്രവ്യമായി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് ഫോൺ കോൾ വന്നു.

പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. 21 മണിക്കൂർ നീണ്ട തിരച്ചിലുകൾക്കൊടുവിൽ കുഞ്ഞിനെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week