KeralaNews

ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

പറവൂര്‍: കാണാതായ പെണ്‍കുട്ടിയെ ക്ഷേത്രക്കുളത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെരുവാരം മാവേലിപറമ്ബില്‍ വിജയന്‍പിള്ളയുടെയും മഞ്ജുവിന്റെയും മകള്‍ ഹരിതയെയാണ്(18) മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് ഹരിത.

പെൺകുട്ടിയെ ബുധനാഴ്ച രാത്രി മുതല്‍ തന്നെ വീട്ടില്‍ നിന്നു കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തി മൃതദേഹം കരയ്ക്കു കയറ്റി. ഹരിതയുടെ ഒരു കത്ത് വീട്ടില്‍ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button