23.9 C
Kottayam
Thursday, June 4, 2026

ഒന്നിച്ച് ഡ്യൂട്ടി പോയവര്‍ എറണാകുളം ഡിപ്പോയില്‍ ഒന്നിച്ചു തന്നെ മടങ്ങിയെത്തി,ഉറ്റവരെ കണ്ട് മടക്കം,ഇനി രണ്ടായുള്ള യാത്രകള്‍,ഗിരീഷിന്റെയും ബൈജുവിന്റെയും മൃതദേഹങ്ങളെത്തിച്ചത്തിച്ചപ്പോള്‍ എറണാകുളം ഡിപ്പോയില്‍ നടന്നതത് കണ്ണുനനയിക്കുന്ന രംഗങ്ങള്‍

Must read

കോയമ്പത്തൂര്‍: പതിവുപോലെ ജീവനക്കാരായ ഗിരീഷും ബൈജുവും വീണ്ടും കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയില്‍ എത്തി. സ്‌റ്റേഷന്‍ മാസ്റ്റര്‍ റാക്കും പാസഞ്ചര്‍ ചാര്‍ട്ടും കൈമാറിയില്ല.സഹപ്രവര്‍ത്തകര്‍ വ്തുമ്പിക്കരഞ്ഞുകൊണ്ടിരുന്നു. പതിവു സമയം കഴിഞ്ഞ് ഏറെ സമയം പിന്നിട്ടിട്ടും വോള്‍ വോ മള്‍ട്ടി ആക്‌സിലിന് ഇന്ന് യാത്രയുമില്ലായിരുന്നു. മിനിയാന്ന് തിരിച്ച യ്ാത്രയ്ക്ക് ശേഷം മടങ്ങി എത്തിയ ഇരുവരെയും കാണാന്‍ ജില്ലാ കളക്ടറും നൂറുകണക്കിനാളുകളും ബസ് സ്‌റ്റേഷനിലെത്തി.

ബസ്‌റ്റേഷനിലെ പൊതു ദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി യാത്രകളിലെ ഉറ്റകൂട്ടുകാര്‍ ഇനി അവസാനയാത്ര രണ്ടായി തുടങ്ങും. ബൈജുവിന്റെ മൃതദേഹം രാവിലെ പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിയ്ക്കും.ഗീരീഷിന്റേത് എസ്.എന്‍.ഡി.പി ശ്മശാനത്തിലും.

അപകടത്തില്‍ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോള്‍, തൃശൂര്‍ അരിമ്പൂര്‍ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സച്ചെലവും സര്‍ക്കാര്‍ വഹിക്കും.

തമിഴ്നാട്ടിലെ തിരുപ്പൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തില്‍പ്പെട്ടത്. കൊച്ചിയില്‍നിന്ന് ടൈല്‍സുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. ഡിവൈഡറില്‍ കയറി എതിര്‍വശത്തുകൂടി വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week