‘അവളെ എനിക്ക് ഇഷ്ടമായിരുന്നു, അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോഴും പാട്ട് എഴുതാറുള്ളത്’; ഗിരീഷ് പുത്തഞ്ചേരി
മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയ്താവാണ് ഗിരീഷ് പുത്തഞ്ചേരി. ഗാനങ്ങളിലെ പ്രണയ പശ്ചാത്തലത്തെകുറിച്ച് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭ മലയാളികള്‍ക്ക് സമ്മാനിച്ച പാട്ടുകളൊക്കെ തന്റെ പ്രണയത്തെക്കുറിച്ചായിരുന്നു എന്നാണ് ആ വാക്കുകള്‍.
‘ഞാന്‍ വെള്ളക്കടലാസില്‍ പ്രണയ ലേഖനം എഴുതിയിട്ടുണ്ട്. ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും. ഒരു പെണ്‍കുട്ടിയ്ക്ക് എഴുതി. അവളെ എനിക്ക് ഇഷ്ടമായിരുന്നു. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോഴും പാട്ട് എഴുതാറുള്ളത്’. ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ വാക്കുകള്‍.
എഴുതി തീര്‍ത്ത പാട്ടുകളെപോലെ തന്നെ ഗിരീഷ് പുത്തഞ്ചേരിയുടെ ശബ്ദവും സംഭാഷണത്തില്‍ പ്രണയാതുരമാണ്. സവിശേഷ പ്രണയ ഭാവം തുളുമ്പുന്ന പാട്ടുകള്‍. ഒരു പക്ഷേ അതുകൊണ്ട് തന്നെയാവണം എഴുതിയ പാട്ടുകളൊക്കെയും അനശ്വരമായി തുടരുന്നത്.