NationalNewsTop Stories
ജ്ഞാനപീo പുരസ്കാര ജേതാവ് ഗിരീഷ് കർണാഡ് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കർണാഡ്(81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരീഷ് കർണാഡ് ഇന്ന് രാവിലെ ആറരയോടെ വസതിയിൽവെച്ചാണ് അന്തരിച്ചത്.. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാട്.1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ഗിരീഷ് കർണാടിന്‍റെ ജനനം. ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നും വിദ്യാഭ്യാസമെങ്കിലും സാഹിത്യരചന കന്നഡയിലായിരുന്നു. 1958-ൽ ബിരുദം നേടി. 1960-63വരെ ഓക്സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്‌സ് സ്‌കോളർ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്സ് എന്നിവ ഐച്ഛിക വിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963-ൽ ഓക്‌സ്‌ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News