24.8 C
Kottayam
Thursday, June 4, 2026

ലോകത്തിലേറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരം ഇന്ത്യയിൽ, രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇതാണ്‌

Must read

മുംബൈ: ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മേഘാലയിലെ ബര്‍ണിഹാട് ന​ഗരമാണ്. ലോകത്തിലെ ഏറ്റവും മലിനമായ വായു ബര്‍ണിഹാട്ടിലേത് ആണെന്നാണ് സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിൽ പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മലിനമായ രാജ്യങ്ങളുടെ 2024-ലെ പട്ടികയില്‍ ഇന്ത്യ അഞ്ചാമതാണ്. 2023-ല്‍ ഇത് മൂന്നാംസ്ഥാനമായിരുന്നു. ഇന്ത്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ബര്‍ണിഹാട്ടിൽ സ്ഥിതി ഗുരുതരമാണ് .

അസം-മേ​ഘാലയ അതിർത്തിയിലാണ് വ്യാവസായിക ന​ഗരമായ ബര്‍ണിഹാട് സ്ഥിതിചെയ്യുന്നത്. ഡിസ്റ്റിലറികൾ, ഇരുമ്പ്, സ്റ്റീൽ പ്ലാന്റുകൾ, സിമന്റ് ഫാക്ടറികൾ, ബീവറേജ് നിർമാണ് യൂണിറ്റുകൾ എന്നിങ്ങനെ ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. ഏകദേശം 49.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വൻതോതിൽ അന്തരീക്ഷത്തിലേക്ക് പദാർഥ കണികകൾ പുറംതള്ളുന്ന 41 ഫാക്ടറികളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. അസമിലെ ​ഗുവാഹത്തി ന​ഗരത്തിലുള്ള ഇഷ്ടിക ചൂളകളും വ്യവസായ യൂണിറ്റുകളും ബര്‍ണിഹാടിന് സമീപമാണുള്ളത്.

- Advertisement -

- Advertisement -

മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ അഭാവവും അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയുമാണ് ഏറെ കാലമായി പ്രദേശത്ത് തുടരുന്ന മലിനീകരണതോത് തിരിച്ചറിയാൻ വൈകിയത്. ബര്‍ണിഹാട് ന​ഗരത്തിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് പ്രധാന മലിനീകരണ നിയന്ത്രണ അതോറിറ്റി സ്ഥിതി ചെയ്യുന്നത്. കൂടാതെ, അതിർത്തികളിലൂടെയുള്ള ചരക്ക് വാഹനങ്ങളുടെ സഞ്ചാരവും മലിനീകരണം വർധിപ്പിക്കുന്നു. ഭാരവാഹനങ്ങളിൽനിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ തോത് അത്രയധികമാണ്. വഷളായിക്കൊണ്ടിരിക്കുന്ന മലിനീകരണതോത് സംബന്ധിച്ച് വിദ​ഗ്ധർ തുടർച്ചയായി ആശങ്കകൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇടപെടൽ ഉണ്ടായില്ല. മലിനീകരണ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കണം എന്നതടക്കമുള്ള ശുപാർശകൾ ഇവർ മുന്നോട്ടുവെച്ചിരുന്നു.

- Advertisement -

ലോകത്തിലെ ഏറ്റവും മലിനമായ ​ന​ഗരങ്ങളിൽ ബര്‍ണിഹാട് ഒന്നാമതെത്തി എന്നറിയുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് മേഘാലയ മുഖ്യമന്ത്രി കോൺറാട് സാങ്മ പറഞ്ഞത്.ബര്‍ണിഹാട്ടിലെ സ്ഥിതി നിയന്ത്രിക്കാൻ തന്റെ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി, പഞ്ചാബിലെ മുല്ലന്‍പുര്‍, ഫരീദാബാദ്, ലോനി, ന്യൂഡല്‍ഹി, ഗുരുഗ്രാം, ഗംഗാനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, മുസാഫര്‍നഗര്‍, ഹനുമാന്‍ഗഢ്, നോയിഡ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മലിനമായ മറ്റു ഇന്ത്യന്‍ നഗരങ്ങള്‍. പട്ടികയിലെ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ചാഡ്, ബംഗ്ലാദേശ്, പാകിസ്താന്‍, കോംഗോ എന്നിവയാണ് മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week