24.9 C
Kottayam
Saturday, June 6, 2026

കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ മോഷണശ്രമം: പന്തളത്ത് രണ്ട് തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

Must read

പന്തളം: കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കള്‍ വൈകിട്ട് അഞ്ചിന് കൊട്ടാരക്കര ഭാഗത്തുനിന്നും പന്തളത്തേക്കുവന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ സ്വദേശിനി അഞ്ജലി(20)യുടെ ബാഗ് അറുത്ത് മോഷണത്തിന് ശ്രമിക്കുകയായിരുന്നു.

കൊട്ടാരക്കരയില്‍ നിന്നും ബസില്‍ കയറി പടനിലത്തുള്ള ബന്ധുവീട്ടിലേക്ക് പോകാന്‍ പന്തളം മുനിസിപ്പാലിറ്റിക്ക് സമീപം ബസില്‍ നിന്നും ഇറങ്ങുവാന്‍ തുടങ്ങുമ്പോഴായിരുന്നു ബാഗില്‍ നിന്നും പണം മോഷ്ടിക്കാന്‍ യുവതികള്‍ ശ്രമിച്ചത്. അഞ്ജലി ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന് മോഷണശ്രമം നടത്തിയ തമിഴ്നാട് മീനാക്ഷിപുരം തിരുപ്പൂര്‍ സെല്‍വരാജിന്റെ മകള്‍ പവി (36),തിരുപ്പൂര്‍ ഹൌസ് നമ്പര്‍ 360 ല്‍ കറുപ്പയ്യയുടെ മകള്‍ നന്ദിനി (24) എന്നിവരെ യാത്രക്കാരും മറ്റും ചേര്‍ന്ന് തടഞ്ഞുവച്ചു.

- Advertisement -

തുടര്‍ന്ന് പന്തളം പോലീസില്‍ അറിയിക്കുകയും, സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയും, പിന്നീട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ മൊഴിപ്രകാരം ഇവര്‍ക്കെതിരെ പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണം നടത്താന്‍ ശ്രമിച്ച ഇവരില്‍നിന്നും രണ്ട് ബാഗും 1000 രൂപയും പോലീസ് കണ്ടെടുത്തു.

- Advertisement -

പന്തളത്തിറങ്ങാന്‍ ബസ്സിന്റെ വാതിലിനരികിലെത്തിയപ്പോള്‍, യുവതികളില്‍ ഒരാള്‍ തോളിന് മുകളിലൂടെ കൈയിട്ട് കമ്പിയില്‍ പിടിക്കുന്നത് പോലെ ചേര്‍ന്നുനിന്നു. പെട്ടെന്ന് തിരക്കുണ്ടാക്കിയപ്പോള്‍ സംശയം തോന്നിയ യുവതി കൈകൊണ്ട് ബാഗില്‍ പരതി. ഈ സമയം മറ്റെ സ്ത്രീ ബാഗില്‍ നിന്നും കൈവലിക്കുന്നത് കണ്ടു. ഞൊടിയിടയില്‍ ബസ്സില്‍ നിന്നും വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, യുവതി ബഹളം വയ്ക്കുകയായിരുന്നു. യാത്രക്കാരും മറ്റും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുനിര്‍ത്തി പോലീസില്‍ അറിയിച്ചു . ബാഗ് പരിശോധിച്ചപ്പോള്‍ ഒന്നും നഷ്ടമായിട്ടില്ല എന്ന് ബോധ്യപ്പെട്ടു, സിബ്ബ് തുറന്നു കിടക്കുന്ന നിലയിലായിരുന്നു.

- Advertisement -

സ്റ്റേഷനിലെത്തിച്ച നാടോടി സ്ത്രീകളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തില്‍, ഇവര്‍ ആലുവ കല്ലമ്പലം ഏറ്റുമാനൂര്‍ പാമ്പാടി മാറാട് ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. കെഎസ്ആര്‍ടിസി ബസ്സുകളില്‍ സഞ്ചരിച്ച് യാത്രികരുടെ പണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി എന്ന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week