‘ജിപ്‌സി റൈഡ്’; കൂര്‍ഗില്‍ നിന്നുള്ള സ്റ്റൈലിഷ് ഫോട്ടോകളുമായി കല്യാണി പ്രിയദര്‍ശന്‍; ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ ഇന്ന് തെന്നിന്ത്യയിലാകെ ആരാധകരുള്ള നായികയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കല്യാണി പ്രിയദര്‍ശന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കൂര്‍ഗില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ചിരിക്കുന്നത്. ജിപ്‌സി റൈഡ് എന്നാണ് ഫോട്ടോയ്ക്ക് കല്യാണി പ്രിയദര്‍ശന്‍ ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കല്യാണിയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ ബ്രോ ഡാഡിയെന്ന ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. പൃഥ്വിരാജും ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുണ്ട്. പൃഥ്വിരാജിന്റെ ജോഡിയായിട്ടാണ് ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News