24.4 C
Kottayam
Sunday, September 29, 2024

ഗുജറാത്തിലെ ‘സ്വർണ്ണമത്സ്യം’ കേരള തീരത്തും,വില ലക്ഷങ്ങൾ

Must read

തിരുവനന്തപുരം: കേരളത്തിന്‍റെ തീരത്ത് അത്യഅപൂര്‍വ്വവും വിലയേറിയതുമായ ഒരു മത്സ്യം കൂടിയെത്തുന്നുവെന്ന് സൂചന.

ഇന്ത്യന്‍ തീരത്ത് പ്രധാനമായും ഗുജറാത്ത്, മുംബൈ, ഒഡിഷ തീരങ്ങളില്‍ കണ്ടുവരുന്ന ക്രോകര്‍ മത്സ്യമാണ് ഇപ്പോള്‍ കേരളത്തിലും കണ്ടെത്തിയത്. കഴിഞ്ഞ മാസവും ഇന്നലെയും ഈ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കേരളതീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. ഏറെ ഔഷധഗുണമുണ്ടെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് വിപണിയില്‍ വലിയ വിലയാണ്.

ഏതാണ്ട് ഇരുപതിനം ക്രോകറുകളാണുള്ളത്. ഇവയില്‍ ഇപ്പോള്‍ കേരള തീരത്ത് നിന്ന് ലഭിച്ചിരിക്കുന്നത് താരതമ്യേത വില കുറഞ്ഞ ഇനമായ ‘ഗോള്‍ഡന്‍ കോര’ (golden croaker fish) എന്നറിയപ്പെടുന്ന ഇനമാണ്. ഏറ്റവും വില കൂടിയ ഇനമായ ‘കറുത്ത കോര’ (black-spotted croaker fish – Protonibea diacanthus)യെ ഗുജറാത്ത് മുംബൈ, ഒഡീഷ തീരത്താണ് കണ്ടെത്തിയിട്ടുള്ളത്.

” ‘മെഡിസിനല്‍ കോര’ എന്നാണ് പണ്ട് മുതലെ കൊല്ലം ഭാഗങ്ങളില്‍ കേട്ടുവരുന്നത്. ക്രോകര്‍ വിഭാഗത്തില്‍പ്പെടുന്ന മത്സ്യഇനമാണിത്. . 20 -ഓളം വിഭാഗം ക്രോക്കര്‍ മത്സ്യങ്ങളുള്ളതില്‍ ഒരു മത്സ്യമാണ് പ്രദേശികമായി ‘പട്ത്ത കോര’ എന്ന് വിളിക്കപ്പെടുന്ന ‘മെഡിസിനല്‍ കോര’. ഇത്തരം മീനുകള്‍ വിപണിയിലെത്തിയെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ ഓണ്‍ലൈനില്‍ വിറ്റ് പോകും. അല്ലെങ്കില്‍ ജില്ലാ മാര്‍ക്കറ്റില്‍ നിന്ന് ആരെങ്കിലും വാങ്ങും. കൊച്ചിയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഇത്തരം മത്സ്യങ്ങളെ കുറിച്ച്‌ അന്വേഷണങ്ങളുണ്ടായിട്ടുണ്ടെന്നും ഇരുപത് വര്‍ഷമായി മത്സ്യവിപണന രംഗത്തുള്ള പുന്നപ്ര സ്വദേശിയായ മൗല പറഞ്ഞു.

അത്യാവശ്യം നല്ല വിലയുള്ള മീനിനമാണ് പട്ത്ത കോര. തൂക്കം കൂടുന്നതിനനുസരിച്ചാണ് വില. പ്രധാനമായും ഇത്തരം മത്സ്യങ്ങളുടെ ശരീരത്തില്‍ ഒരു റ്റ്യൂബുണ്ട്. അതിനാണ് വില. വിലയ മീനാണെങ്കില്‍ നല്ല വില കിട്ടും. ആരോഗ്യരംഗത്തും മറ്റും ഈ റ്റ്യൂബ് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ടെന്നും മൗല കൂട്ടിചേര്‍ത്തു. മാംസം മാത്രമാണെങ്കില്‍ കിലോയ്ക്ക് 600 മുതല്‍ 800 രൂപവരെ കിട്ടും. ഗുജറാത്ത് ഭാഗങ്ങളില്‍ ലഭിക്കുന്ന ബ്ലാക്ക് ക്രോകര്‍ മത്സ്യത്തിനാണ് ഈ ഇനത്തില്‍ ഏറ്റവും കൂടുതല്‍ വിലയെന്നും അത്തരം മീനുകള്‍ക്ക് ഒരെണ്ണത്തിന് തന്നെ ഒന്നര , രണ്ട് ലക്ഷം രൂപവരെ ലഭിച്ചതായി കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി 13 -ാം തിയതി മൊത്തം 73 കിലോയുള്ള ആറ് ക്രോകര്‍ മീനുകളെ കൊല്ലത്ത് നിന്ന് ലഭിച്ചിരുന്നു. അത് രണ്ടര ലക്ഷം രൂപയ്ക്കാണ് അന്ന് വിറ്റുപോയതെന്നും മൗല കൂട്ടിച്ചേര്‍ത്തു. ഇന്നലെ പൊന്നുതമ്ബുരാന്‍ എന്ന വള്ളത്തിന് ലഭിച്ച 20 കിലോ സ്വര്‍ണ്ണകോര 59,000 രൂപയ്ക്ക് ലേലം കൊണ്ടത് മൗലയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപയായിരുന്നു ലഭിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

മത്സ്യത്തെ കടല്‍ വെള്ളത്തില്‍ പൊങ്ങികിടിക്കാനും നീന്താനും സഹായിക്കുന്ന ‘എയര്‍ ബ്ലാഡര്‍’ എന്നൊരു അവയവമുണ്ട്. ഈ ആവയവത്തിനാണ് വിപണിയില്‍ വിലയുള്ളതെന്ന് സെന്‍ട്രല്‍ മരേന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് (Central Marine Fisheries Research Indtitute) പ്രിന്‍സിപ്പല്‍ സൈന്‍റിസ്റ്റ് ഡോ. പി.യു.സക്കറിയ പറഞ്ഞു. ബിയര്‍ നിര്‍മ്മാണത്തില്‍ ഈ വസ്തു ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ ആരോഗ്യരംഗത്തും ഇത് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. കേരളതീരത്ത് അത്യപൂര്‍വ്വമാണ് ഇവ. ഇത്തരം മത്സ്യങ്ങളെ പ്രധാനമായും ഗുജറാത്ത് , മുംബൈ തീരത്താണ് കണ്ട് വരുന്നത്. അടുത്തകാലത്ത് കേരളതീരത്തും കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാമാറ്റമാകാം കാരണമെന്നും ഡോ. പി.യു.സക്കറിയ കൂട്ടിച്ചേര്‍ത്തു.

ജൈവശാസ്ത്രപരമായി ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (Protonibea diacanthus) എന്നറിയപ്പെടുന്ന കറുത്ത പുള്ളികളുള്ള ക്രോകര്‍ മത്സ്യം ഓസ്‌ട്രേലിയയില്‍ ബ്ലാക്ക് ജൂഫിഷ് എന്നും കേരളത്തില്‍ കറുത്ത കോരയെന്നും ഒഡീഷയില്‍ തെലിയ എന്നും അറിയപ്പെടുന്നു. ഇന്തോ-പസഫിക് മേഖലയില്‍ നിന്നുള്ള ഒരു ഇനം മത്സ്യമാണിത്. പ്രധാനമായും കിഴക്കന്‍ ഏഷ്യന്‍ (East Asia) രാജ്യങ്ങളായ സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ക്രോകര്‍ ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന് ഏറ്റവും ഉയര്‍ന്ന വിപണിയുള്ളത്. അവിടെ ഇത്തരം മത്സ്യത്തിന് ഔഷധ ഗുണമുണ്ടെന്ന് കരുതപ്പെടുന്നു.

അയോഡിന്‍, ഒമേഗ-3, ഡിഎച്ച്‌എ, ഇപിഎ, ഇരുമ്ബ്, ടോറിന്‍, മഗ്നീഷ്യം, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാല്‍ സമ്ബന്നമാതിനാല്‍ ഇതിന് ‘സീ ഗോള്‍ഡ്'(Sea Gold) അഥവാ ‘കടല്‍ സ്വര്‍ണ്ണം’ എന്നും വിളിക്കുന്നു. ഇന്തോ-പസഫിക് മേഖലയില്‍ കാണപ്പെടുന്ന ഗോല്‍ മത്സ്യം (കറുത്ത കോര) ലോകത്തിലെ ഏറ്റവും ചെലവേറിയ കടല്‍ മത്സ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ കടല്‍ മലിനീകരണത്തെ തുടര്‍ന്ന് ഇത്തരം മത്സ്യങ്ങള്‍ ആഴക്കടലിലേക്കോ മറ്റ് തീരങ്ങളിലേക്കോ പലായനം ചെയ്തതായി കരുതുന്നു. സ്വാഭാവിക തീരത്ത് ഇവയുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week