25.5 C
Kottayam
Friday, June 5, 2026

ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നേടാം;ജിയോ ഉപഭോക്താക്കൾ ഈ പ്ലാനിൽ റീചാര്‍ജ് ചെയ്യണം

Must read

മുംബൈ: ദിവസങ്ങള്‍ക്ക് മുമ്പാണ് ഓടിടി പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമയും ഹോട്ട്‌സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്‌സ്റ്റാര്‍ ആയി മാറിയത്. അതുവരെ ഹോട്‌സ്റ്റാറിലും ജിയോ സിനിമയിലുമുണ്ടായിരുന്ന എല്ലാ ഉള്ളടക്കങ്ങളും ഇപ്പോള്‍ ജിയോ ഹോട്ട്‌സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമെല്ലാം തത്സമയം സ്‌പ്രേഷണം ചെയ്യുന്നതും ഈ ആപ്പിലായിരിക്കും.

ജിയോ ഹോട്ട്‌സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കാണാനാവുക. മൂന്ന് മാസത്തേക്ക് 149 രൂപ എന്നതാണ് ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. എന്നാല്‍ 949 രൂപയുടെ റീച്ചാര്‍ജില്‍ ജിയോ വരിക്കാര്‍ക്ക് സൗജന്യമായി ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

- Advertisement -

84 ദിവസം വാലിഡിറ്റിയിലുള്ള പ്ലാനാണ് 949 രൂപയുടേത്. ഇതില്‍ 149 രൂപയുടെ ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉപഭോക്താവിന് ലഭിക്കും. പ്രതിദിനം 2 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, 100 എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ലഭിക്കും.

- Advertisement -

149 രൂപയുടെ പ്ലാന്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ ആണ്. അതായത്, ഹോട്ട്‌സ്റ്റാറില്‍ സിനിമയും തത്സമയ സ്ട്രീമിങും മറ്റും കാണുന്നതിനിടെ പരസ്യങ്ങള്‍ കാണിക്കും. മൊബൈലില്‍ മാത്രം ലഭിക്കുന്ന ഈ പ്ലാന്‍ ഒരു ഡിവൈസില്‍ മാത്രമേ ആസ്വദിക്കാനാവൂ. 720 പിക്‌സല്‍ റസലൂഷനിലുള്ള ഉള്ളടക്കങ്ങളാണ് ഇതില്‍ ലഭിക്കുക.

അതേസമയം 299 രൂപയുടെ പ്ലാനില്‍ 1080 പിക്‌സല്‍ റസൂഷനില്‍ മൊബൈലിലും വെബ്ബിലും സ്മാര്‍ട് ടിവികളിലും മറ്റ് ഡിവൈസുകളിലുമായി പരമാവധി രണ്ട് ഉപകരണങ്ങളില്‍ ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം. 499 രൂപയുടെ പ്രീമിയം പ്ലാനില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല. 4കെ റസലൂഷനില്‍ സ്ട്രീമിങ് ആസ്വദിക്കാനാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week