25.4 C
Kottayam
Friday, May 17, 2024

കൊച്ചിയില്‍ നാളെ മുതല്‍ ജിയോ ഫൈവ് ജി

Must read

കൊച്ചി:സംസ്ഥാനത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. നാളെ മുതല്‍ കൊച്ചിയില്‍ സര്‍വീസ് ആരംഭിക്കും. നേരത്തെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളടക്കുമുള്ള നഗരങ്ങളില്‍ സേവനം ആരംഭിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ ഫൈജി ഫോണുകളുള്ള തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും ഇങ്ങനെയായിരുന്നു മറ്റിടങ്ങളില്‍ സേവനം ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.

സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്ഗ്രേഡ് ചെയ്ത് നല്‍കിയിരുന്നു.


നാലു വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രം സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നിന്് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചത്.

ഡല്‍ഹി, മുംബൈ, വാരണാസി, ബെംഗളൂരു തുടങ്ങിയ എട്ട് നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി് എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞിരുന്നു.രാജ്യത്ത് 5-ജി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനി എയര്‍ടെലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week