അതിതീവ്ര കോറോണ വൈറസ് ഇന്ത്യയിലുമെത്തി,രോഗം സ്ഥിരീകരിച്ചത് യു.കെ.യില്‍ നിന്ന് ദില്ലിയിലെത്തിയ അഞ്ചുപേര്‍ക്ക്‌

ദില്ലി:ജനിതക മാറ്റം സംഭവിച്ച് കൂടുതൽ പ്രഹരശേഷി നേടിയ കൊറോണ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ദില്ലി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. യാത്രക്കാരുടെ സാമ്പിളുകള്‍ വിദഗ്ദ പരിശോധനയ്ക്ക് അയച്ചതായി

വിമാനത്താവളത്തിലെ കൊറോണ നോഡല്‍ ഓഫീസര്‍ അറയിച്ചു.ഇന്നു രാത്രി മുതല്‍ യു.കെ.യിലേക്കും തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.266 യാത്രക്കാരുമായി തിങ്കളാഴ്ച ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഇന്ന് പുലര്‍ച്ചെ ദില്ലി വിമാനത്താവളത്തിലെത്തിയത്.യാത്രക്കാരില്‍ നടത്തിയ കൊറോണ പരിശോധനയില്‍ നാലുപേര്‍ക്ക് രോഗം കണ്ടെത്തുകയായിരുന്നു.

യു.കെയില്‍ നിന്നും ഇന്നു പുലര്‍ച്ചെ മുംബൈയിലെത്തിയ യാത്രക്കാരെ രണ്ടാഴ്ച നിരീക്ഷണത്തിലാക്കി.രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ ഹോട്ടലുകളിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കുമാണ് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News