24.1 C
Kottayam
Sunday, June 7, 2026

ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങി, രാജ്യം അതിതീവ്ര കൊവിഡ് ആശങ്കയിൽ

Must read

ന്യൂഡൽഹി:രൂപമാറ്റം വന്ന കൊറോണ വൈറസിന്‍റെ ഭീഷണി നിലനിൽക്കേ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേരാണ് തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർ‍ക്കാരിന്‍റെ നിർദ്ദേശം. പൊലീസ് അന്വേഷണം ഊർജിതമാണെന്നും സംസ്ഥാനത്ത് ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരുമാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിച്ചത്.

വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ 109,ഒഡീഷയിൽ 27 എന്നിങ്ങനെ പോവുന്നു പട്ടിക.രോഗവ്യാപനത്തിന്‍റെ തോത് കൂടുതലാണ് പുതിയ വൈറസിലെന്നാണ് അനുമാനം.

ബ്രിട്ടണിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിൽ ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ സ്ഥിതി കൂടുതൽ വഷളാവുന്നത് ഒഴിവാക്കാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week