28.4 C
Kottayam
Saturday, June 6, 2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,മദ്രാസ് മെയിലിൽ ഇന്ന് മുതൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാം

Must read

കൊച്ചി:കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ നിർത്തലാക്കിയ അൺ റിസേർവ്ഡ് കോച്ചുകൾ പടിപടിയായി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന ട്രെയിൻ നമ്പർ 12624 മെയിലിൽ ജനറൽ സൗകര്യം നടപ്പിൽ വരുന്നതായി റെയിൽവേ അറിയിച്ചു. ചെന്നൈയിൽ നിന്ന് ഇന്ന് രാത്രിയിൽ എടുക്കുന്ന ട്രെയിൻ നമ്പർ 12623 മെയിലിലും അൺ റിസേർവ്ഡ് കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ നാളെ (ഞായർ ) രാവിലെയാണ് കേരളത്തിൽ എത്തിച്ചേരുക.

അതുപോലെ ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റിലും ഇന്ന് ജനറൽ ടിക്കറ്റ് അനുവദിച്ചിട്ടുണ്ട്. നാളെ പുലർച്ചെ കേരളത്തിലൂടെ കടന്നുപോകുന്ന 12695 ട്രെയിനിലും ഇനി മുതൽ മുൻകൂട്ടി റിസർവേഷൻ ചെയ്യാതെ യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്നതാണ്.

ഏപ്രിൽ 20 ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് സെക്കന്ദരാബാദ് വരെ പോകുന്ന ട്രെയിൻ നമ്പർ 17229 ശബരി എക്സ്പ്രസ്സിലും ജനറൽ / അൺ റിസേർവ്ഡ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെക്കന്ദരാബാദിൽ നിന്ന് അന്നേ ദിവസം ഉച്ചയ്ക്ക് എടുക്കുന്ന ട്രെയിൻ നമ്പർ 17230 തിരുവനന്തപുരം ശബരി എക്സ്പ്രെസ്സിലും ജനറൽ ടിക്കറ്റ് ലഭിക്കും. ഈ ട്രെയിൻ വ്യാഴാഴ്ചയാണ് കേരളത്തിൽ എത്തിച്ചേരുന്നത്.

ശബരി എക്സ്പ്രസ്സിൽ ജനറൽ ടിക്കറ്റ്/സീസൺ അനുവദിച്ചതിൽ സ്ഥിരയാത്രക്കാർ സന്തുഷ്ടരാണെങ്കിലും പാസഞ്ചർ/മെമു ട്രെയിനുകൾ പുന:സ്ഥാപിക്കാത്തതിൽ കടുത്ത പ്രതിഷേധമുണ്ട്. ആലപ്പുഴ ജില്ലയിലേക്ക് വൈകുന്നേരം എറണാകുളത്ത് നിന്ന് ഓഫീസ് സമയം പാലിക്കുന്ന അൺ റിസേർവ്ഡ് ട്രെയിൻ ഒന്നുപോലും ഇല്ലാത്തത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. ഇതിനെതിരെ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എറണാകുളം ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച മുതൽ എല്ലാ സ്റ്റേഷനും കേന്ദ്രീകരിച്ച് തുടർ സമരങ്ങൾ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week