ന്യൂഡൽഹി:പുതിയ സംയുക്ത സേനാമേധാവിയെ(സി.ഡി.എസ്.) തിരഞ്ഞെടുക്കുംവരെ മൂന്നുസേനകളുടെയും സമന്വയം സുഗമമാക്കാൻ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സി.എസ്.സി.) ചെയർമാനായി കരസേനാമേധാവി ജനറൽ എം.എം. നരവണെ നിയമിതനായി.
സി.ഡി.എസ്. വരുന്നതിനുമുമ്പുവരെ സൈന്യത്തിലുണ്ടായിരുന്ന സമ്പ്രദായമാണിത്. മൂന്നുസേനകളിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിലാണ് നരവണെയുടെ നിയമനം.
പുതിയ സി.ഡി.എസ്. നിയമിതനാവുന്നതുവരെയുള്ള ക്രമീകരണംമാത്രമാണിതെന്നാണ് സൈനികവൃത്തങ്ങളുടെ വിശദീകരണം. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മുതൽ സി.ഡി.എസിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നവരെല്ലാം ഇനി അടുത്ത ക്രമീകരണം വരുന്നതുവരെ നരവണെയ്ക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News