31.8 C
Kottayam
Monday, October 7, 2024

ചാരക്കണ്ണുകൾ മിഴി പൂട്ടി, ഇസ്രയേലിന്റെ ആകാശത്ത് മിസൈല്‍ വര്‍ഷം;ഹമാസ് ആക്രമണത്തിന് ഒരു വർഷം

Must read

ജറുസലേം: ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും തിങ്കളാഴ്ച ഒരാണ്ടു തികയുന്നു. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത് 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. ഗാസയിലെ ഒരുവർഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ.

ഹമാസ് അംഗങ്ങൾ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്ദേറോത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക്ക് ഹെർസോഗ് നേതൃത്വം നൽകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നൂറുകണക്കിനുപേർക്ക് ജീവൻനഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്‌സിലും അനുസ്മരണച്ചടങ്ങുണ്ടാകും.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കിബുത്‌സ് ബീരിയിൽ റാലി നടക്കും. നൂറിലേറെപ്പേർ കൊല്ലപ്പെട്ട സ്ഥലമാണിത്. ബന്ദിമോചനമാവശ്യപ്പെട്ട് ടെൽ അവീവിലും പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷ്യംവഹിക്കുന്ന ഏറ്റവും മാരകമായ യുദ്ധം ഒരുവർഷം പൂർത്തിയാക്കുന്ന വേളയിൽ, അതിലേക്ക് ലെബനനും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു. ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതോടെ ഇറാനും നേരിട്ട് കളത്തിലിറങ്ങി. യുദ്ധം പശ്ചിമേഷ്യയെ ആകെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ലോകം.

അന്നൊരു ശനിയാഴ്ചയായിരുന്നു. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധമതഗ്രന്ഥപാരായണ ആഘോഷമായ ‘സിംകറ്റ് തോറ’യുടെ ആലസ്യത്തിൽനിന്ന് രാവിലെ 6.30-ന് ഇസ്രയേൽ നടുങ്ങിയുണർന്നു. ഹമാസിന്റെ അയ്യായിരത്തിലേറെ റോക്കറ്റുകളും മിസൈലുകളും ഇസ്രയേലിന്റെ ആകാശത്ത് ചീറിപ്പാഞ്ഞു. പലസ്തീൻ അനുകൂല സായുധസംഘമായ ഹമാസ് കൃത്യമായ ആസൂത്രണത്തോടെ തെക്കൻ ഇസ്രയേലിനെ ആക്രമിച്ചു.

കര, കടൽ, ആകാശമാർഗങ്ങളിലൂടെ ഏഴിടങ്ങളിലേക്ക് ആയിരത്തോളം ഹമാസുകാർ ഇരച്ചുകയറി. ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള കരയതിർത്തിവഴിയായിരുന്നു കടന്നുകയറ്റം. എവിടെപ്പിഴച്ചെന്ന് ഇസ്രയേൽ ചിന്തിക്കുംമുൻപ്‌ കണ്ണിൽക്കണ്ടവരെയെല്ലാം അവർ വെടിവെച്ചിട്ടു.

യന്ത്രത്തോക്കുകളുമായി റോന്തുചുറ്റുന്ന ഹമാസുകാരെ സി.സി.ടി.വി.യിലൂടെ കണ്ട് ജനം പരിഭ്രമിച്ചു. കാർഷികഗ്രാമങ്ങളായ കിബുത്‌സുകളിൽ പാഞ്ഞുകയറി അവർ സ്ത്രീകളെ ബലാത്സംഗംചെയ്തു, കുഞ്ഞുങ്ങളെയുൾപ്പെടെ നിഷ്കരുണം കൊന്നു. യുവാക്കൾ ആഘോഷമായി ഒത്തുചേർന്ന സൂപ്പർ നോവ സംഗീതപരിപാടിയിലും ക്രൂരമായ ആക്രമണമഴിച്ചുവിട്ടു.

ഇസ്രയേലിനുള്ളിൽക്കയറി നടത്തുന്ന ആക്രമണങ്ങൾ അവരെ മാനസികമായി തകർക്കുന്നതിൽ നിർണായകമാണെന്ന ബോധ്യത്തിലായിരുന്നു നിഷ്ഠുരതയെല്ലാം. അതിനായവർ നിരീക്ഷണക്യാമറകളും സെൻസറുകളുമുള്ള അതിർത്തിവേലി പൊളിക്കുന്നതിന്റെയും അർധനഗ്നയായ യുവതിയുടെ മൃതദേഹം ട്രക്കിൽ കൊണ്ടുപോകുന്നതിന്റെയും ചേതനയറ്റ സൈനികന്റെ മൃതദേഹം ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പീഡനപരാതി: സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി....

സഭാ സമ്മേളനം പ്രക്ഷുബ്ദം; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ്‌ചെയ്തു, നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ്...

മാവേലി എക്സ്പ്രസിൽ വിദ്യാർഥിനിക്ക്‌ പീഡനം; തീവണ്ടിയിൽനിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആശുപത്രിയില്‍ പിടിയിൽ

കണ്ണൂർ: തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ കോട്ടയം സ്വദേശി നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം. തർക്കത്തിനിടെ തീവണ്ടിയിൽനിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആസ്പത്രിയിൽ പിടിയിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് അറസ്റ്റിലായത്....

പൂജാരി വിഗ്രഹത്തിലെ സ്വർണം മോഷ്ടിച്ചെന്ന് വീണ്ടും കേസ്; എഡിജിപിയുടെ കുടുംബ ക്ഷേത്രത്തിൽ കവർച്ച,അറസ്റ്റ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രമായ മണക്കാട് മുത്താരിയമ്മന്‍ കോവിലില്‍ നിന്ന് മൂന്നു പവന്‍ മോഷണം പോയ സംഭവത്തിൽ പൂജാരിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പൂജാരി അരുൺ ആണ് അറസ്റ്റിലായത്. 3...

പെരുവഴിയില്‍ സി.പി.എം. പ്രവർത്തകരുടെ തമ്മിലടി: എൽ.സി മെമ്പറടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി: സി.പി.എം. ലോക്കൽ കമ്മിറ്റി യോഗത്തിനു ശേഷം പേട്ട ജങ്ഷനിൽ പാർട്ടി പ്രാദേശികനേതാക്കൾ ഉൾപ്പെടെയുള്ളവർ തമ്മിലടിച്ച കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. പാർട്ടി പൂണിത്തുറ ലോക്കൽ കമ്മിറ്റി...

Popular this week