കൊച്ചി: ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. ബാലയുടെ ഒരു ചിത്രത്തില്‍ താന്‍ പ്രതിഫലം ഇല്ലാതെ അഭിനയിച്ചെന്ന് പറഞ്ഞ ഉണ്ണി മുകുന്ദന്‍ സൗഹൃദം എന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. കൊച്ചിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നീ എനിക്ക് വേണ്ടി ചെയ്തത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും’ എന്ന് ബാല പറഞ്ഞു. 20 ദിവസം ചിത്രത്തില്‍ ജോലിചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നല്‍കി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകള്‍ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതല്‍ പണം നല്‍കാന്‍ കഴിയില്ല എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.
മുന്‍ ചിത്രത്തില്‍ ബാലയ്ക്ക് മൂന്ന ലക്ഷം ആയിരുന്നു പ്രതിഫലം. ആരും പണം ലഭിക്കാതെ ഈ സിനിമയില്‍ ജോലി ചെയ്തിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബാലയ്ക്കും സിനിമയില്‍ ജോലി ചെയ്ത അണിയറ പ്രവര്‍ത്തകര്‍ക്കും പണം കൈമാറിയതിന്റെയും തെളിവുകളുമായാണ് ഉണ്ണി മുകുന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത്.
ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധാനകന്‍ അനൂപ് പന്തളവും രംഗത്തെത്തിയിരുന്നു. നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണമെന്ന് പറഞ്ഞാണ് അനൂപ് ഇതേ കുറിച്ച് പ്രതികരിച്ചത്.
ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവില്‍. അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്.
അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങള്‍ ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്ന് അനൂപ് പറഞ്ഞു.